Sunday 29 May 2011

കുഞ്ഞാപ്പയും കുഞ്ഞൂഞ്ഞും.




                       എന്താണെങ്കിലും   തങ്ങള്‍ അത് ചെയ്യരുതായിരുന്നു. ശിഹാബു തങ്ങള്‍ ആയിരുന്നെങ്ങില്‍ ഒരിക്കലും ഇത്തരം മര്യാദകേട്‌ കാട്ടില്ലായിരുന്നു.   പരിചയക്കുറവു കൊണ്ടാകാം. അല്ലെങ്കില്‍ സമ്മര്‍ദ്ദം   കൊണ്ടാകാം. പക്ഷെ ചെയ്തത് ചീപ് ആയിപ്പോയി.പാവം മഞ്ഞളാംകുഴി അലിയെ പറ്റിക്കുന്നതിന്‍റെ  ഭാഗമായിട്ടുള്ള  ഗൂഡാലോചനയില്‍ തങ്ങളും വേഷം കെട്ടി. ജനത്തിന് ലീഗിന്‍റെ അണിയറക്കളികളിലോന്നും വലിയ താല്പര്യമില്ല. കുഞ്ഞാപ്പ എന്തെങ്കിലും ചെയ്യട്ടെ മുനീറിനെ ഒതുക്കട്ടെ. കൂടെ നില്‍ക്കുന്നവരെ മന്ത്രിയാക്കട്ടെ .അതൊന്നും നമ്മുടെ കാര്യമല്ല. പക്ഷെ തങ്ങള്‍ കുഞ്ഞൂഞ്ഞിന്‍റെ പണിയെടുത്തത് തീരെ ശരിയായില്ല. കാരണം കുഞ്ഞൂഞ്ഞു പുതുപ്പള്ളിക്കാരുടെ വെറും കുഞ്ഞൂഞ്ഞു മാത്രം അല്ല. കേരളത്തിന്‍റെ  മുഖ്യമന്ത്രിയാണ്. മന്ത്രിമാരെ നിശ്ചയിക്കുന്നതും അവര്‍ക്ക് വകുപ്പുകള്‍ വീതിച്ചുകൊടുക്കുന്നതും  മുഖ്യമന്ത്രിയുടെ പണിയാണ്. ആ പണി തങ്ങള്‍ ചെയ്യാന്‍ പാടില്ലായിരുന്നു. ജനം ഇതെല്ലാം കാണുന്നുണ്ട്. അത് മറക്കരുത് .കേരളം എന്നത് മലപ്പുറത്തിന്‍റെ ഒരു ഭാഗമല്ല. തിരിച്ചാണ്. ഇരുപതു സീറ്റിന്‍റെ അഹങ്കാരം വേണ്ട. എഴുപത്തിയൊന്നാകാന്‍ പല ഇരുപതുകള്‍ വേണം എന്ന കാര്യം മറക്കരുത്. ഇതൊക്കെ ഇപ്പോഴെഴുതാന്‍ കാരണമുണ്ട്. ഇന്നലെ ശങ്കരനെ കണ്ടതാണ് പെട്ടന്നുള്ള പ്രകോപനം. ശങ്കരന്‍ കോണ്‍ഗ്രസ്കാരനാണ്. പക്ഷെ ശങ്കരന്‍ പറഞ്ഞു "ഈ യു.ഡി.എഫ്.കാര്‍ക്ക്  വോട്ടു ചെയ്യരുത്. അധികാരം കിട്ടിയാല്‍ പിന്നെ ഭരണം ലീഗിന്‍റെയാണ്". തിരഞ്ഞെടുപ്പിന് മുന്‍പേ ഈനാട്ടിലെ ഹിന്ദുക്കള്‍ക്കും  മറ്റു പലര്‍ക്കും ഇങ്ങനെ തോന്നിയതുകൊണ്ടാണ് യു.ഡി.എഫ്.ഈ പരുവത്തില്‍ ആയതു. രണ്ടായിരത്തി ആറിലും   ഈ വികാരം കണ്ടിരുന്നു. ലീഗ് ഇത് കാണാതെ പോകരുത്. കാരണം വളരെ ഉത്തരവാദിത്വ ബോധം  കാണിക്കേണ്ട പാര്‍ട്ടി  ആണത്. ശിഹാബു തങ്ങള്‍ ആ ഉത്തരവാദിത്വം കാണിച്ചിട്ടുണ്ട്. പുതിയ തങ്ങള്‍ അത് കാണാതെ പോകരുത്. പിന്നെ കുഞ്ഞൂഞ്ഞിനെ വിട്ടു പിണറായിയുടെ അടുത്തേക്ക്    പോകാമെന്ന് കരുതരുത്. അച്ചുമ്മാന്‍ ജീവിച്ചിരിക്കുമ്പോള്‍ അത് നടക്കില്ല. അത് കഴിഞ്ഞാല്‍ ആ സ്ഥാനത്ത് മറ്റാരെങ്കിലും വരും.
വെട്ടത്താന്‍.

Friday 27 May 2011

കേരള രാഷ്ട്രീയം.

                 
             സ്പീക്കര്‍ തിരഞ്ഞെടുപ്പ് വരികയായി. ഏതു  ഞാഞ്ഞൂല്‍ ആണ് പത്തി വിടര്‍ത്തുക എന്നു കണ്ടു തന്നെ അറിയണം .യു ഡി യഫ് മന്ത്രി സഭയുടെ കാര്യം പോക്കാണ്. ഇന്നെത്തെ ഗതികേടിനു ആരോക്കയാണ് കാരണക്കാര്‍ ?



1.മുനീര്‍ -കഴിഞ്ഞ മന്ത്രിസഭയുടെ അവസാനകാലത്ത് ഇന്ത്യവിഷന്‍റെ ഗതികെടു കൊണ്ട് കുറെ കയ്യിട്ടു വാരിയെങ്കിലും മുനീര്‍ ഒരു മാന്യനാണെന്ന്  തന്നെയാണ് കരുതിയിരുന്നത്. ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ഗൂഡാലോചന പൊളിഞ്ഞതിനു ശേഷം ഒരു ഉളുപ്പുമില്ലാതെ മന്ത്രിയായിരിക്കുന്നു. മലപ്പുറത്ത്‌ ഐസ്ക്രീം  ഏറ്റില്ല . "ആയിനെന്താ പൈസ കൊടുത്തില്ലേ?  നിങ്ങള്‍ക്കും വേണമെങ്കില്‍ ആയിക്കോ " എന്നതാണ് അവിടത്തെ ലൈന്‍ .പക്ഷെ മറ്റു ജില്ലകളില്‍ ഈ സംഭവം യു.ഡി .എഫ് നെ കാര്യമായി ബാധിച്ചു. മറ്റു യു ഡി എഫ് കാരെ തോല്‍പിച്ചുകൊണ്ടാണ് ലീഗ് ജയിച്ചത്.
2.ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയുമാണ് പ്രധാന പ്രതികള്‍. മാണിയും ജോസഫും  യോജിക്കാന്‍ തുടങ്ങുന്നതിനു മുന്‍പേ ഇവര്‍ രണ്ടും കൂവാന്‍ തുടങ്ങി.സാദാ  കോണ്‍ഗ്രസ്സുകാര്‍ക്കൊന്നും  പ്രശ്നമില്ലായിരുന്നു. ഇല്ലാത്ത പ്രശ്നമുണ്ടാക്കി കാര്യം അലമ്പാക്കി. സീറ്റ് കിട്ടിയാല്‍ സ്വന്തക്കാരെ എല്ലാം ജയിപ്പിച്ചെടുക്കാം എന്നായിരുന്നു വിചാരം. രമേശ്‌ പണ്ടേ ഉപജാപക്കാരനാണ് .വല്ലവനും പൊക്കിക്കൊടുത്തു  ഈ പരുവത്തിലായതാണ്. പൊക്കിയവനെ ഒക്കെ പണിഞ്ഞിട്ടും  ഉണ്ട്. സമുദായത്തെയും പിന്നെ എന്തിനെയും തനിക്കായി ഉപയോഗിക്കുന്നതില്‍ മിടുക്കനാണ്..പക്ഷെ ചാണ്ടി ജനത്തെ അറിയുമെന്നാണ് കരുതിയത്‌.സീറ്റ് കിട്ടീട്ടോ?. ഉള്ള അലവലാതികളെ ഒക്കെ ജനം ജയിപ്പിക്കുമെന്നു കരുതി. നല്ല സ്ഥാനാര്‍ത്ഥികളായിരുന്നെങ്കില്‍ ഒരു പതിനഞ്ചു സീറ്റ് കൂടി കിട്ടിയേനെ.
3.അച്ചുമ്മാവന്‍.  ഈ മനുഷ്യന്‍ മലയാളിയുടെ പ്രതീകമാണ്. കുശുംബിന്‍റെ, പാരയുടെ , പകയുടെ അങ്ങിനെ എല്ലാ അലമ്പിന്‍റെയും ആകെത്തുക. അഞ്ചു വര്‍ഷം  വെറുതെ കളഞ്ഞത് ജനം മറന്നു.കഴിഞ്ഞ തെരഞ്ഞെടുപ്പിന് പറഞ്ഞത് തന്നെയാണ് വീണ്ടും പറയുന്നതെന്നും മറന്നു.ചിലരുടെ സിനിമ കാണാന്‍ കൂടുന്നത് പോലെ അച്ചുമ്മാന്‍റെ  യോഗത്തിനു ആളുകള്‍ ഇടിച്ചു കയറി.മലയാളിക്ക് വേണ്ടത് മൂപ്പര് കൊടുത്തു.ആനന്ദ ലബ്ധിക്കിനി എന്തു വേണം ?
പലരെയും വിട്ടുകളഞ്ഞു .പിണറായി തൊട്ടു സുധീരന്‍ വരെ ശ്രമിച്ചിട്ടും ഇത്രയോക്കയെ പറ്റിയുള്ളൂ. 

 വെട്ടത്താന്‍ 
Related Posts Plugin for WordPress, Blogger...