Monday 24 October 2011

ലോക്പാല്‍.





                                 എനിക്ക് ചിരി അടങ്ങുന്നില്ല.അത്ര നാണം  കെട്ട രീതിയിലാണ് നമ്മുടെ പത്രക്കാരുടെ പെരുമാറ്റം.
ഈ ന്യൂസ്‌ നിങ്ങളും വായിച്ചു കാണും."മാധ്യമങ്ങളെ ലോക്പാല്‍ നിയമത്തിന്റെ പരിധിയില്‍ നിന്നു ഒഴിവാക്കണമെന്ന് എഡിറ്റെഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ, പാര്‍ലമെന്റിന്റെ നിയമ,നീതി ന്യായ സമിതിയോട് ആവശ്യപ്പെട്ടു.മാധ്യമങ്ങള്‍ സ്വൊകാര്യ  സ്ഥാപനങ്ങള്‍ ആണ് എന്നും അഴിമതി വിരുദ്ധ ലോക്പാലിന്റെ കീഴില്‍ കൊണ്ടുവരരുതു എന്നുമായിരുന്നു " നമ്മുടെ പത്ര പുന്ഗുവന്മാരുടെ നിവേദനം.



                                     പ്രധാനമന്ത്രിയെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണം എന്ന് പറഞ്ഞു ഈ മാന്യന്മാര്‍ എല്ലാംകൂടി ഉണ്ടാക്കിയ പുകില്‍ നമ്മളെല്ലാം കണ്ടതെയുള്ളു.കുറെ സ്ഥാപിത താല്പര്യക്കാര്‍ അണ്ണാ ഹസ്സാരെ എന്ന അഭിനവ ഗാന്ധിയെ മുന്‍ നിര്‍ത്തി കളിച്ച കളികളും അതിനു നമ്മുടെ മീഡിയ ഒരുക്കികൊടുത്ത പബ്ലിസിറ്റി മാമാങ്കങ്ങളും മനസ്സില്‍ നിന്നു മായാന്‍ സമയമായിട്ടില്ല.എല്ലാ പത്രങ്ങളിലും,ചാനലുകളിലും,സോഷ്യല്‍ മീഡിയാകളിലും  എന്തൊരു ആവേശക്കൂട്ടായ്മകളായിരുന്നു."അണ്ണായെ വിളിക്കൂ    ഇന്ത്യയെ രക്ഷിക്കൂ" എന്ന് പുരപ്പുറത്ത് കയറി  വിളിച്ചു കൂവിയിരുന്നവര്‍ക്ക് ഇപ്പോള്‍ ലോക്പാലിനു പുറത്താകണം. സന്തോഷകരമല്ലാത്ത  ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ വയ്യാതെ അണ്ണാ മൌന വ്രതത്തിലാണ്.അണ്ണായുടെ ഇടവും വലവും നിന്നു നിയന്ത്രിച്ചുകൊണ്ടിരുന്ന കേജരിവാളും കിരണ്‍ ബേദിയും പ്രതിരോധത്തിലായി.കേജരിവാളിന്റെ അജണ്ടകള്‍ സംശയകരമാണ്.എട്ടൊന്‍പതു ലക്ഷം ഇന്‍കം ടാക്സ് കുടിശിഖയുള്ള ഈ മാന്യ ദേഹം അതില്‍ നിന്നു ഒഴിവാകാന്‍ നടത്തുന്ന കസര്‍ത്തുകള്‍ കൌതുകകരം തന്നെ.കിരണ്‍ ബേദി കള്ള ബില്ലുകള്‍  എഴുതി കാശ് വാങ്ങുന്ന പ്രക്രുതക്കാരി ആണെന്ന് തെളിഞ്ഞു കഴിഞ്ഞു.ഒരു സിറ്റിങ്ങിനു ലക്ഷങ്ങള്‍ വാങ്ങുന്ന ഭൂഷന്‍ മാര്‍ ഇപ്പോള്‍ മിണ്ടുന്നില്ല.വ്യക്തി ജീവിതത്തില്‍ സത്യവും നിയമവും പാലിക്കാത്ത കള്ള നാണയങ്ങളാണ് രാജ്യത്തെ അഴിമതിയില്‍ നിന്നു മോചിപ്പിക്കാന്‍ വരുന്നത്.


                                         ഇവരെ ഒക്കെ പൊക്കിക്കൊണ്ട്  നടന്ന മീഡിയക്കാരുടെ  അവസ്ഥയോ?  നീരാ രാഡിയാ   ടേപ്പ് വന്നപ്പോഴാണ് പലരുടെയും തനി നിറം പുറത്തായത്.സംപൂജ്യര്‍ പലരും അധികാര ദല്ലാള്‍ മാരും,കൂട്ടികൊടുപ്പുകാരും.  ചാനലുകളില്‍ തിളങ്ങി വിളങ്ങി നിന്ന മാന്യ ദേഹങ്ങള്‍ വെറും ബ്രോക്കര്‍മാര്‍.ലക്ഷങ്ങള്‍ വാങ്ങിയുള്ള ഇടപാടായിരുന്നു ജനാധിപത്യത്തിന്റെ ഈ കാവല്‍ ഭടന്മാര്‍ നടത്തിക്കൊണ്ടിരുന്നത്.


                                       മീഡിയാക്കാരുടെ കള്ളക്കളികള്‍ ഡല്‍ഹിയില്‍ മാത്രമല്ല ഇവിടെയും സുലഭമാണ്.ഒരു പരിപാടിയില്‍ രാഷ്ട്രീയക്കാരന്റെ തല്ലു കൊണ്ട മാന്യന്‍ (തല്ല് ഒരിക്കലും പരിഹാരമല്ല) ഒരിക്കല്‍ നൂറു ശതമാനം തെറ്റായ,വ്യക്തി ഹത്യ നടത്തുന്ന ഒരു റിപ്പോര്‍ട്ട് എന്റെ ഒരു പരിചയക്കാരനെതിരെ കൊടുത്തപ്പോള്‍ ഞാന്‍ അയാളെ വിളിച്ചു.വിവരം അയാള്‍ക്ക്‌ പോലീസില്‍ നിന്നു കിട്ടിയതാണ് എന്നായിരുന്നു അയാളുടെ കളവു.എന്താണ് എങ്കിലും ഒരാളെക്കുറിച്ച് റിപ്പോര്‍ട്ട് കൊടുക്കുമ്പോള്‍ അയാളെ വിളിച്ചു എന്താണ് പറയാനുള്ളത് എന്ന് അന്യോഷിക്കെണ്ടേ എന്ന് ചോദിച്ചപ്പോള്‍ നമ്മുടെ റിപ്പോര്‍ട്ടര്‍ക്ക് മറുപടിയില്ല. ഈ സ്വൊഭാവം ഇന്നത്തെ ചിന്നന്മാരുടെ മാത്രമല്ല.ഒരിക്കല്‍ നമ്മുടെ ഒരു പ്രമുഖ പത്രം അതിന്റെ സ്വൊ.ലെയുടെ താല്‍പര്യത്തില്‍ ഒരു വ്യാജ വാര്‍ത്ത കൊടുത്തു.പിറ്റേന്ന് പത്രം ഓഫീസില്‍ ചെന്നു സത്യം തെളിയിച്ചു കൊടുത്തപ്പോള്‍ വിശദമായി തിരുത്ത്‌ പ്രസിദ്ധീകരിച്ചു.പക്ഷെ പത്രം ഒരു കള്ളക്കളി കളിച്ചു.വ്യാജ വാര്‍ത്ത എല്ലാ ഇടവും കൊടുത്തപ്പോള്‍ തിരുത്ത്‌ പ്രാദേശികമായി ഒതുക്കി.ശ്രി.എന്‍.വി.കൃഷ്ണ വാരിയര്‍ ആയിരുന്നു പത്രാധിപര്‍.ഞാന്‍ അദ്ദേഹത്തെ വിളിച്ചു പരാതിപ്പെട്ടു.    "അതിന്റെ news value കഴിഞ്ഞു പോയി "എന്നാണു അദ്ദേഹം പറഞ്ഞത്.  

ഇവരെ ഒക്കെ ലോക്പാലിന്റെ പരിധിയില്‍ നിന്നു പുറത്താക്കിയാല്‍ പിന്നെ എന്തിനാണ് ലോക്പാല്‍?സത്യത്തില്‍ നമ്മുടെ രാഷ്ട്രീയക്കാരേക്കാള്‍ വലിയ അഴിമതി വീരന്മാര്‍ നിറഞ്ഞ ഇടങ്ങളാണ് മീഡിയയും,കോടതികളും.ഇവരെ ഒഴിവാക്കി വരുന്ന ലോക്പാല്‍ ഒരു വൃഥാ വ്യായാമാമാണ്.

3 comments:

  1. അണ്ണഹസാരെ ഉയര്‍ത്തിയ മുദ്രാവാക്യത്തെ ചെറുതായി കാണേണ്ട . മാധ്യമലോഭി ആദ്യം കൂടെ നിന്നെങ്കിലും ലോക്പാല്‍ നടപ്പിലായാല്‍ ഉണ്ടാകാന്‍ പോകുന്ന പുകിലുകലെക്കുറിച്ചു ബോധവാന്മാരായപ്പോളാണ് അവര്‍ ആര്‍ എസ് എസ് ബന്ധം ആരോപണം ഉന്നയിച്ചു മഹത്തായ ഒരു ജനമുന്നേറ്റത്തെ ചവുട്ടിമെതിച്ചത്. പിന്നെ ഇവര്‍ അണ്ണ സംഘത്തെ അഴിമതി വീരന്മാരായ രാഷ്ട്രിയ നേതൃത്വവുമായി കൂടിച്ചേര്‍ന്നു ചെറിയ തെറ്റുകളെപ്പോലും പൊലിപ്പിച്ചു കാണിച്ചു . എന്തിനു അഴിമതി തൊട്ടു തീണ്ടിയിട്ടില്ലാത്ത കിരണ്‍ബേദിയിലൂടെ കടുക് ചോരുന്നത് ഉയത്തിക്കാണിക്കാന്‍ ആന ചോരുന്നത് മറച്ചുവച്ചു മാധ്യമങ്ങള്‍ മല്‍സരിക്കുന്നത് കാണുമ്പോള്‍ ഹ കഷ്ടം എന്നല്ലാതെ എന്ത് പറയാം .

    ReplyDelete
  2. For more comments please visit

    http://www.appooppanthaadi.com/profiles/blogs/5619182:BlogPost:372834?commentId=5619182%3AComment%3A407175&xg_source=msg_com_blogpost

    ReplyDelete
  3. For viewing comments on "Appooppanthadi"please visit the link given below

    http://www.appooppanthaadi.com/profiles/blogs/5619182:BlogPost:372834?xg_source=msg_com_blogpost&id=5619182%3ABlogPost%3A372834&page=2#comments

    ReplyDelete

Related Posts Plugin for WordPress, Blogger...