Saturday 3 December 2011

ഒരു ടെലഫോണ്‍ ടാപ്പിങ്ങിന്റെ കഥ


"സര്‍,നിങ്ങളുടെ ആളുകള്‍ എന്റെ ടെലഫോണ്‍ ടാപ്‌ ചെയ്യുന്നുണ്ട് " ആകെ പതറിയ ഒരു സ്ത്രീ ശബ്ദം.അവരുടെ സംഭാഷണം വള്ളി പുള്ളി തെറ്റാതെ റിക്കാര്‍ഡ് ചെയ്തു അവരെ കേള്‍പ്പിച്ചുവത്രേ.


ഞാന്‍ അവരുടെ വിവരങ്ങള്‍ തിരക്കി.വടകരയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നാണ്.അവരുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്.അവരും മൂന്നു വയസ്സായ കുട്ടിയും തനിച്ചാണ് താമസം.ഭര്‍ത്താവിന്റെ സഹോദരന്റെ വീട്  അടുത്തു തന്നെയുണ്ട് .രാഷ്ട്രീയ പാര്‍ട്ടികളുടെ മൂടുപടം ഇട്ടാണെങ്കിലും  ഇടക്കിടക്ക് വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാവുന്ന സ്ഥലമാണ്.ചെറിയ തീപ്പൊരി മതി കൊള്ളയും കൊള്ളിവെപ്പും തുടങ്ങാന്‍.ഇത്തരം സാഹചര്യങ്ങള്‍ ധാരാളം "ഓന്ത് പരമുമാരെ" സൃഷ്ട്ടിക്കും. അത്തരക്കാരുടെ  ശല്യം വേറെ.പൊതുവേ ഉദ്യോഗസ്ഥര്‍ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടാത്ത സാഹചര്യങ്ങള്‍.

വിശദമായി അന്യോഷിക്കാം എന്ന് പറഞ്ഞു ഞാന്‍ ടെലഫോണ്‍ വെച്ചു.വേണ്ടപ്പെട്ടവരെ വിളിച്ചു ഉടനെ അന്യോഷിച്ചു റിപ്പോര്‍ട്ട് തരാന്‍ നിര്‍ദ്ദേശിച്ചു.

പല തരത്തില്‍ ഒരു ലാന്‍ഡ്‌ ഫോണ്‍ ടാപ്പ് ചെയ്യാം.എക്സ്ചെഞ്ചിന്റെ   ഉള്ളില്‍ നിന്നു തന്നെ ടാപ്പ് ചെയ്യാം.പക്ഷെ അതിനു ഈ നാട്ടില്‍ വ്യക്തമായ നിയമങ്ങളുണ്ട്.ശരിയായ   ഓര്‍ഡര്‍ ഇല്ലാതെ ആരും അതിനു തയ്യാറാകില്ല.പോരെങ്കില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെ അത്‌ പറ്റൂ.പുറത്തെ ഡി.പി.ബോക്സില്‍ നിന്നും ടാപ്പിംഗ് ആകാം.പക്ഷെ ആരെങ്കിലും കാണും.അത്‌ പൊതുവേ ആരോഗ്യകരമല്ല.ഡി.പി.ബോക്സ് പൂട്ടണം എന്നാണു ചട്ടം.താക്കോല്‍ സൂക്ഷിക്കാനുള്ള ബദ്ധപ്പാടുകൊണ്ട് ലൈന്‍ സ്റ്റാഫ് പലപ്പോഴും അത്‌ പാലിക്കാറില്ല.

അര മണിക്കൂര്‍ കൊണ്ട് വിവരം കിട്ടി.മെക്കാനിക് രാജന്‍ സ്ഥലത്ത് ചെന്നു പരിശോധിച്ചു.ഇവിടെ ഡി.പി.പൂട്ടിയിരിക്കയാണ്.അതുവഴി ടാപ്പ് ചെയ്യാന്‍ വഴിയില്ല.ടെറസ്സിന്റെ മുകളില്‍ കൂടിയാണ് ലൈന്‍ വീട്ടിനുള്ളില്‍ കടക്കുന്നത്‌.ടെറസ്സില്‍ കയറി നോക്കുമ്പോള്‍ ലൈനില്‍ ഒരു ഉപകരണം ഘടിപ്പിച്ചിരിക്കുന്നു.റിസീവര്‍ ഉയര്‍ത്തിയാല്‍ റിക്കാര്‍ഡിംഗ് തുടങ്ങുന്ന ഒരു ഫോറിന്‍ റിക്കാര്‍ഡര്‍.അതില്‍ പാതി റിക്കാര്‍ഡ് ചെയ്ത കാസറ്റുമുണ്ട്.രാജന്‍ ആള് പോലീസാണ്.പരാതിക്കാരിയെ വിശദമായി ചോദ്യം ചെയ്തു.ഭര്‍ത്താവിന്റെ ജ്യേഷ്ട്ന്റെ മകന്‍ രണ്ടു ദിവസം മുന്പ് ടെറസ്സില്‍ കയറിയിരുന്നു എന്നറിഞ്ഞു. ഞാന്‍ പരാതിക്കാരിയോടു സംസാരിച്ചു.പരാതി എഴുതി കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

രണ്ടു ദിവസം കഴിഞ്ഞിട്ടും പരാതി കിട്ടിയില്ല.ഞാന്‍ ആ നംബറില്‍ വിളിച്ചു.
"ഇനി ഇപ്പോള്‍ പരാതി തന്നിട്ടൊന്നും കാര്യമില്ല" 
"എന്തെ"
അപ്പോഴാണ്‌ അവരാ കഥ പറയുന്നത്.നാദാപുരത്തെ ഒരു ഗുണ്ട അവരെ വിളിച്ചു ഭീഷണിപ്പെടുത്തിയത്രേ .അവരും അടുത്തു തന്നെയുള്ള ഒരു യുവാവും തമ്മില്‍ ഒരു മണിക്കൂര്‍ സമയം സംസാരിച്ചതിന്റെ കാസറ്റ് അയാളുടെ കയ്യില്‍ ഉണ്ട്.അത്‌ ഭര്‍ത്താവിനു അയച്ചു കൊടുക്കാതിരിക്കണമെങ്കില്‍ ഒരു ലക്ഷം രൂപ കൊടുക്കണം.അങ്ങിനെയൊരു സംസാരം ഉണ്ടായിട്ടില്ല എന്ന് അവര്‍ പറഞ്ഞപ്പോള്‍ അയാള്‍ ടെലഫോ ണിലൂടെ റിക്കാര്‍ഡ് ചെയ്ത സംഭാഷണം കേള്‍പ്പിച്ചു കൊടുത്തത്രേ.

ഡെഡ് ലൈന്‍ കഴിഞ്ഞിട്ടും പൈസ കിട്ടാതായപ്പോള്‍ ഗുണ്ട (?) സംഭാഷണത്തിന്റെ കോപ്പി എടുത്തു അയല്‍പക്കത്തെ വീടുകളില്‍  എല്ലാം എത്തിച്ചു കൊടുത്തു.ഇനി എന്ത് ചെയ്യാന്‍.?

കാര്യങ്ങളുടെ കിടപ്പ് എനിക്ക് മനസ്സിലായി.അപഥ സഞ്ചാരിണിയായ ഒരു യുവതിയെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ (ഒരു പക്ഷെ ഭര്‍ത്താവ് തന്നെ) കുടുക്കിയിരിക്കുന്നു.എന്തായാലും ഞാന്‍ അവരോടു പറഞ്ഞു "നിങ്ങള്‍ പോലീസില്‍ കമ്പ്ലൈന്റ് ചെയ്‌താല്‍ ഞങ്ങള്‍ ഉണ്ടായത് പറയാം"

ഉടനെ പറ്റില്ല സാറേ.നാളെ കഴിഞ്ഞു എന്റെ "ഡേറ്റ്" ആണ്.
 "ഹമ്മേ."ഒന്നും മിണ്ടാതെ ഞാന്‍ ടെലഫോണ്‍ താഴെ വെച്ചു.
  

7 comments:

  1. എന്തെല്ലാം വിധത്തിലുള്ള ചൂഷണങ്ങള്‍.

    ReplyDelete
  2. http://www.themusicplus.com/

    for link cont: admin@themusicplus.com

    ReplyDelete
  3. വടി കൊടുത്ത് മേടിച്ച അടി

    ReplyDelete
  4. For more comments visit http://www.appooppanthaadi.com/profiles/blogs/5619182:BlogPost:406022?commentId=5619182%3AComment%3A406720&xg_source=msg_com_blogpost

    ReplyDelete
  5. For comments on Koottu.com please go to the link given below
    http://www.koottu.com/profiles/blogs/2919659:BlogPost:836794?commentId=2919659%3AComment%3A839380&xg_source=msg_com_blogpost

    ReplyDelete
  6. ഉടനെ പറ്റില്ല സാറേ.നാളെ കഴിഞ്ഞു എന്റെ "ഡേറ്റ്" ആണ്.
    "ഹമ്മേ."ഒന്നും മിണ്ടാതെ ഞാന്‍ ടെലഫോണ്‍ താഴെ വെച്ചു.

    ReplyDelete

Related Posts Plugin for WordPress, Blogger...